ഹാരി രാജകുമാരനെ ‘കൊല്ലും അല്ലെങ്കില്‍ അറസ്റ്റ് ചെയ്യും‘: താലിബാന്‍

ലണ്ടന്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
നഗ്നചിത്രവിവാദം കെട്ടടങ്ങിയതോടെ ഹാരി രാജകുമാരന്‍ നേരെ പോയത് അഫ്ഗാനിസ്ഥാനിലേക്കായിരുന്നു. സൈനിക സേവനത്തിന്റെ ഭാഗമായി ഹെലികോപ്ടര്‍ പൈലറ്റായാണ് ഹാരി എത്തിയത്. താലിബാന്‍ പോരാളികള്‍ക്കെതിരായ ദൌത്യം അദ്ദേഹം ഉടന്‍ ആരംഭിക്കാന്‍ ഇരിക്കുകയാണ്. അതേസമയം ഹാരിയെ വധിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുമെന്ന് താലിബാന്‍ ഭീഷണി മുഴക്കിയിരിക്കുകയാണ്.

ഹാരി അഫ്ഗാനില്‍ എത്തിയിട്ടുണ്ട്. ഹാരി ഏറെ വിലപിടിപ്പുള്ള ലക്ഷ്യമാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കും- താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് പറഞ്ഞു.

അമേരിക്കയോടൊപ്പം ചേര്‍ന്ന് യുദ്ധം ചെയ്യാനെത്തിയവര്‍ ആരാണെങ്കിലും അവര്‍ തങ്ങളുടെ ശത്രുവാണെന്നും താലിബാന്‍ കൂട്ടിച്ചേര്‍ക്കുന്നു. നാല് മാസക്കാലം ഹാരി അഫ്ഗാന്‍ ദൌത്യത്തില്‍ പങ്കെടുക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :