ഹാരി രാജകുമാരനെ ലക്ഷ്യമിട്ട് താലിബാന്‍ ആക്രമണം

കാബൂള്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
അഫ്ഗാനിസ്ഥാനില്‍ ഹാരി രാജകുമാരന്‍ സേവനമനുഷ്ഠിക്കുന്ന തെക്കന്‍ മേഖലയിലെസൈനിക പോസ്റ്റിന് നേര്‍ക്ക് താലിബാന്‍ ആക്രമണം. സംഭവത്തില്‍ രണ്ട് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു. ഹാരി രാജകുമാരനെ ലക്ഷ്യമിട്ടാണ് ആക്രമണം എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അദ്ദേഹം സുരക്ഷിതനാണ്.

ഹാരി രാജകുമാരനെ വധിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുമെന്ന് താലിബാന്‍ കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹാരിയെ തങ്ങളുടെ വിലപ്പെട്ട ലക്ഷ്യമാണെന്നും വ്യക്തമാക്കിയിരുന്നു.

നാല് മാസം നീണ്ടു നില്‍ക്കുന്ന സൈനിക ദൌത്യത്തിനായാണ് ഹാരി അഫ്ഗാനില്‍ എത്തിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :