നേപ്പാള്‍ ഭൂകമ്പം: 128 മണിക്കൂറിനു ശേഷം സ്ത്രീയെ രക്ഷപ്പെടുത്തി

കാഠ്മണ്ഡു| JOYS JOY| Last Modified വെള്ളി, 1 മെയ് 2015 (13:20 IST)
നേപ്പാള്‍ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങള്‍ക്ക് ഇടയില്‍പ്പെട്ട സ്ത്രീയെ
128 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി. 24കാരിയായ കൃഷ്ണ ദേവി ഖഡ്കയെയാണ് അത്ഭുതകരമായി രക്ഷിച്ചത്.

ഗൊങ്കാബു ഗ്രാമത്തിലെ തകര്‍ന്ന ജനസേവ ഗസ്റ്റ് ഹൗസിന്റെ അവശിഷ്‌ടങ്ങള്‍ക്ക് ഇടയില്‍
കുടുങ്ങി കിടക്കുകയായിരുന്നു അവര്‍.

നേപ്പാള്‍ സൈന്യവും പൊലീസും ഇസ്രായേല്‍ സൈന്യവും ചേര്‍ന്നാണ് അവരെ രക്ഷപ്പെടുത്തിയത്. ഏപ്രില്‍ 25 ശനിയാഴ്ചയാണ് നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.9 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :