ഭൂകമ്പത്തില്‍ മരിച്ച ഡോക്‌ടര്‍മാര്‍ക്ക് ജന്മനാട് വിട നല്കി

കാസര്‍കോഡ്/ കണ്ണൂര്| JOYS JOY| Last Modified വ്യാഴം, 30 ഏപ്രില്‍ 2015 (14:02 IST)
നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ച മലയാളി ഡോക്‌ടര്‍മാരായ ദീപക് കെ തോമസ്, ഇര്‍ഷാദ് എന്നിവര്‍ക്ക് നാട് വിട നല്കി. കണ്ണൂര്‍ കേളകം മുണ്ടേരി കളപ്പുരക്കല്‍ തോമസ് - മോളി ദമ്പതികളുടെ മകന്‍ ദീപക് തോമസ്, കാസര്‍കോട് ആനബാഗിലു എ എന്‍ ശംസുദ്ദീന്റെയും എന്‍ എ ആസിയയുടെയും മകന്‍ എ എസ് ഇര്‍ഷാദ് എന്നിവരുടെ മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്കരിച്ചത്.

കണിച്ചാര്‍ സെന്‍റ് ജോര്‍ജ് പള്ളി സെമിത്തേരിയിലാണ് ദീപക് തോമസിന്റെ മൃതദേഹം സംസ്കരിച്ചത്. പത്ത് മണിയോടുകൂടി മൃതദേഹം വീട്ടിലെത്തിച്ചു. സംസ്കാര ചടങ്ങുകള്‍ 12
മണിയോടുകൂടിയാണ് പൂര്‍ത്തിയായത്.
മുഖ്യമന്ത്രിക്കു വേണ്ടി അഡ്വ. സണ്ണി ജോസഫ് എം എല്‍ എയും മന്ത്രി കെ സി ജോസഫിനു വേണ്ടി ഇരിട്ടി തഹസില്‍ദാര്‍ കെ ജി രവീന്ദ്രനും അന്തിമോപചാരം അര്‍പ്പിച്ചു.

ഇര്‍ഷാദിന്റെ മൃതദേഹം ഒമ്പതു മണിയോടെ വീട്ടിലെത്തിച്ചു. നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദിലാണ് ഖബറടക്കിയത്. വന്‍ ജനാവലിയാണ് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്. സ്ഥലം എം എല്‍ എ എന്‍ എ നെല്ലിക്കുന്ന്, ജില്ല കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി.

നേപ്പാളില്‍ നിന്ന് ബംഗളൂരുവില്‍ കൊണ്ടുവന്ന ഇരുവരുടെയും മൃതദേഹം ഇന്ന് രാവിലെയാണ് ബംഗളൂരുവില്‍ നിന്ന് റോഡുമാര്‍ഗം സ്വദേശത്ത് എത്തിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :