നവാസ് ഷെരീഫിനും അഭിനന്ദിക്കേണ്ടി വന്നു.... അതാണ് മോഡി

ന്യൂഡല്‍ഹി| VISHNU N L| Last Modified വ്യാഴം, 30 ഏപ്രില്‍ 2015 (13:35 IST)
ഭൂകമ്പം തകര്‍ത്തെറിഞ്ഞ നേപ്പാളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയ ഇന്ത്യയുടെ നടപടികണ്ട് പാക് പ്രസിഡന്റ് നവാസ് ഷെരീഫ് പോലും അത്ഭുതപ്പെട്ടു എന്ന് റിപ്പോര്‍ട്ട്. 16 യൂണിറ്റ് ദുരന്ത പ്രതികരണ സേനയും കരസേനയും വ്യീമസേനയും മെഡിക്കല്‍, ആശുപത്രി സന്നാഹങ്ങളുമായി ഇന്ത്യ നേപ്പാളിലേക്ക് ദുരന്തത്തിനു പിന്നാലെ സഹായ ഹസ്തവുമായി പറന്നിറങ്ങിയതിനെ നേരിട്ട് പ്രധാനമന്ത്രിയെ വിളിച്ച് അഭിനന്ദിക്കാനും ഷെരീഫ് മറന്നില്ല.

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഫോണില്‍ വിളിച്ചാണ് നവാസ് ഷെരീഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചത്. ദുരന്തമുഖത്ത് കാര്യക്ഷമമായ രക്ഷാപ്രവര്‍ത്തനത്തിന് സാര്‍ക്ക് രാജ്യങ്ങളുടെ കൂട്ടായ്മ ഒരുക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യം മോഡി നവാസിനു മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. ആശയം അംഗീകരിച്ച നവാസ് ഷെരീഫ് ഇതിനായി മുന്നിട്ടിറങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചാണ് സംഭാഷണം അവസാനിപ്പിച്ചത്.

നേപ്പാളിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ കൈക്കൊണ്ട നേതൃപാടവത്തെ നേരത്തെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അഭിനന്ദിച്ചിരുന്നു. ഇന്ത്യയുടെ സഹായത്തില്‍ തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും ഈ സഹായം ഒരിക്കലും മറക്കില്ലെന്നുമാണ് നേപ്പാള്‍ വിദേശകാര്യ മന്ത്രി പറഞ്ഞത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പാക്കിസ്ഥാനും ചൈനയും, കാനഡയും പങ്കാളിയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :