കാഠ്മണ്ഡു|
JOYS JOY|
Last Modified വെള്ളി, 1 മെയ് 2015 (12:06 IST)
നേപ്പാളിലെ ഭൂകമ്പത്തില്‍ 6,204 കടന്നു. അതേസമയം, പരുക്കേറ്റവരുടെ എണ്ണം 13,932 ആയി. നാഷണല്‍ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്‍ററാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.
ഇതിനിടയില്‍, 10,000നും 15,000നും ഇടയില്‍ മരണസംഖ്യ എത്താന്‍ സാധ്യതയുണ്ടെന്ന് നേപ്പാള്‍ കരസേനാ മേധാവി ജനറല്‍ ഗൗരവ് റാണ പറഞ്ഞു. ഭൂകമ്പത്തിന് ശേഷം രാജ്യം പകര്‍ച്ചവ്യാധി ഭീഷണിയിലാണെന്നും റാണ വ്യക്തമാക്കി.
അതേസമയം, ഇന്ത്യന്‍ സേനയുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് പുരോഗമിക്കുകയാണ്. എന്നാല്‍, കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
നേപ്പാളില്‍ നിന്ന് റോഡ് മാര്‍ഗം ഇതുവരെ 9000 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു.