നേപ്പാളുകാര്‍ക്ക് കഴിക്കാന്‍ കൊടുത്തത് ഗോമാംസം, പാകിസ്ഥാന്‍ പുലിവാലുപിടിച്ചു

കാഠ്മണ്ഡു| VISHNU N L| Last Modified വ്യാഴം, 30 ഏപ്രില്‍ 2015 (17:10 IST)
നേപ്പാളിലെ ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നേപ്പളിന് ഗോമാസം അടങ്ങിയ ഭക്ഷണപ്പൊതികളില്‍ അയച്ച പാക് നടപടി വിവാദത്തില്‍. പശുക്കളെ കൊല്ലുന്നതും ഇറച്ചി വില്‍ക്കുന്നതും 12 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണു പ്പോളില്‍. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണു പാക്കിസ്ഥാന്‍ ബീഫ് മസാല ഭക്ഷണം പ്പോളിലേക്ക് അയച്ചതാണ് പാകിസ്ഥാന്‍ പുലിവാല്‍ പിടിക്കാന്‍ കാരണം.

ഉരുളക്കിഴങ്ങുകൊണ്ടുണ്ടാക്കിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കൊപ്പം വിതരണം ചെയ്യാന്‍ അയച്ചിരിക്കുന്ന ഭക്ഷണ വസ്തുക്കളില്‍ ഗോമാംസം ചേര്‍ത്തുണ്ടാക്കിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിതരണം അധികൃതര്‍ തടഞ്ഞിരിക്കുകയാണ്. പാക്കറ്റിനു പുറത്ത് ബീഫ് മസാല എന്നു രേഖപ്പെടുത്തിയിട്ടുമുണ്ട്. നേപ്പോളില്‍ പശു വിശുദ്ധ മൃഗമാണ്. അതിനാല്‍ ഗോവധം നിയമംമൂലം നിരോധിച്ചിട്ടുള്ളതാണ്.
പാക്കിസ്ഥാനില്‍നിന്നുള്ള പാക്കറ്റുകള്‍ ശേഖരിക്കാന്‍ വിമാനത്താവളത്തിലെത്തിയ ഡോക്ടര്‍മാരുടെ സംഘമാണ് ബീഫ് പാക്കറ്റുകള്‍ കണ്ടുപിടിച്ചത്.തുടര്‍ന്ന് അവര്‍ ആ വസ്തുക്കള്‍ ശേഖരിക്കാതെ മടങ്ങി. ഇന്ത്യയില്‍ നിന്നുള്ള 34 ഡോക്ടര്‍മാരുടെ സംഘത്തിനായിരുന്നു പാക്കിസ്ഥാനില്‍നിന്നുള്ള ഭക്ഷണ വസ്തുക്കള്‍ ശേഖരിക്കാനുള്ള ചുമതല.

പാക്കറ്റുകള്‍ പാക്കിസ്ഥാനിലെ നവ്‌ഷേരാ കാന്റില്‍ തയ്യാറാക്കിയവയാണ്. ഇവ വില്‍ക്കാനുള്ളതല്ലെന്നും പാക്കറ്റുകള്‍ക്കു പുറത്തെഴുതിയിട്ടുണ്ട്. സംഭവം നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാളയെ ധരിപ്പിച്ചതായി നേപ്പാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതു സംബന്ധിച്ച കൂടുതല്‍ പരിശോധനകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായി അവര്‍ അറിയിച്ചു. സംഭവം നയതന്ത്ര തലത്തില്‍ ഉയര്‍ത്തുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേ സമയം പാക്കിസ്ഥാന്‍ വിദേശ മന്ത്രാലയ വക്താവ് തന്‍സീം അസ്‌ലം സംഭവത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നു പറഞ്ഞു. ദുരിതാശ്വാസ സാമഗ്രികള്‍ അയക്കുന്നത് മന്ത്രാലയമല്ല. അതിന്റെ മേല്‍നോട്ടം നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അഥോറിറ്റിക്കാണ്, അസ്‌ലം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :