ഉത്തരകൊറിയ ആണവവിവരങ്ങള്‍ നല്‍കിയില്ല

വാഷിംങ്ടണ്‍| WEBDUNIA|
ആണവകാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പൂര്‍ണമായി നല്‍കുന്നതില്‍ ഉത്തരകൊറിയ പരാജയപ്പെട്ടതായി അമേരിക്ക.

അന്താരാഷ്ട്ര സഹായത്തിനു പകരമായി തങ്ങളുടെ ആണവപരിപാടികളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും കൈമാറാമെന്ന് ഉത്തര കൊറിയ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പ് പാലിക്കുന്നതില്‍ നിന്ന് കൊറിയ പിന്നോട്ട് പോകുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം.

വാക്കു പാലിക്കുന്നതില്‍ ഉത്തരകൊറിയ വരുത്തുന്ന വീഴ്ചയും ആണവനിരായുധീകരണം വൈകിപ്പിക്കുന്നതും നിര്‍ഭാഗ്യകരമാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് വകുപ്പുന്‍റെ വക്താവ് പറഞ്ഞു. ഡിസംബര്‍ 31 നു മുമ്പായി ആണവനിരായുധീകരണം പൂര്‍ത്തിയാക്കുമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ ഉത്തര കൊറിയ പ്രഖ്യാപിച്ചിരുന്നു.

ഇതിനു പകരമായി ഇന്ധനവും മറ്റ് നയതന്ത്ര സഹായങ്ങളും അമേരിക്ക, ചൈന, ജപ്പാന്‍, റഷ്യ, എന്നീരാജ്യങ്ങള്‍ ഉത്തര കൊറിയക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.

എന്നാല്‍ ആണവനിരായുധീകരണതില്‍ ഉത്തര കൊറിയയുടെ ഈ പിന്നോട്ട് പോക്ക് വീണ്ടും ഈ മേഖലയില്‍ അസ്വസ്ഥത വളരാന്‍ ഇടയാകുമോ എന്ന ആശങ്കക്ക് കാരണമായിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :