റഷ്യ-ഇന്ത്യ ആണവക്കരാറുകള്‍ക്ക് സാദ്ധ്യത

മോസ്‌കോ| WEBDUNIA|
ഇന്ത്യയും റഷ്യയുമായി പുതിയ ആണവക്കരാറുകളിലേര്‍പ്പെടുവാന്‍ സാദ്ധ്യത . ഇന്ത്യയില്‍ ആണവ സംബന്ധിയായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് പുതിയ കരാറുകളിലേര്‍പ്പെടുന്നതിന് റഷ്യ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.

‘കൂടംകുളത്തും മറ്റ് സ്ഥലങ്ങളിലും ആണവ സംബന്ധിയായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ആവശ്യമായ കരാറുകളിലേര്‍പ്പെടുന്നതിന് ഞങ്ങള്‍ ആഗ്രഹിക്കുന്നു’, റഷ്യയുടെ ഒന്നാം ഉപപ്രധാനമന്ത്രി സെര്‍ജി ഇവാനോവ് പറഞ്ഞു.

കൂടംകുളത്ത് നാല് ആണവ റിയാക്‍ടറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഇന്ത്യയുമായി കരാറില്‍ ഏര്‍പ്പെടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗതി പ്രാപിച്ചുക്കൊണ്ടിരിക്കുകയാണെന്നും ഇവാനോവ് പറഞ്ഞു. കൂടംകുളത്ത് ആണവ പ്ലാന്‍റ് നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ റഷ്യ 2002 ലാണ് ആരംഭിച്ചത്. കൂടം‌കുളത്ത് ആണവ പ്ലാന്‍റ് നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഇന്ത്യ സോവിയറ്റ് യൂണിയനുമായി 1988 ലാണ് ഒപ്പുവെച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :