യൂറോ: ഇംഗ്ലണ്ടിനു യോഗ്യത ഇല്ല

steven gerrad
WDFILE
ഫുട്ബോള്‍ പ്രിയരായ ഇംഗ്ലീഷ് കാണികള്‍ക്ക് യൂറോ 2008 ല്‍ ഇനി അയല്‍ക്കാരുടെ കളികള്‍ക്ക് ആര്‍പ്പു വിളിക്കാം. ഓസ്ട്രിയ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുന്ന അടുത്ത യൂറോപ്യന്‍കപ്പ് ഫുട്ബോളില്‍ കളിക്കാമെന്ന ഇംഗ്ലണ്ടിന്‍റെ സ്വപ്നം പൊലിഞ്ഞതോടെയാണ് ഇംഗ്ലീഷ് കാണികളുടെ നെടുവീര്‍പ്പ് ഇത്തരത്തിലായത്.

ഇ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായ ക്രൊയേഷ്യയാണ് ഇംഗ്ലണ്ടിന്‍റെ നെഞ്ചത്ത് കത്തിയിറക്കിയത്. വെംബ്ലിയിലെ സ്വന്തം കാണികള്‍ക്കു മുന്നില്‍ ഏറെ നിര്‍ണ്ണായകമായ അവസാന മത്സരത്തില്‍ 2-3 നു ഇംഗ്ലണ്ട് ക്രൊയേഷ്യയോട് അപമാനിതരായി. ഈ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായിരുന്ന റഷ്യ മാസിഡോണിയയെ ഒരു ഗോളിനു തകര്‍ത്ത് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു യൂറോയ്‌ക്ക് ചീട്ടു വാങ്ങി.

ക്രാങ്കറും ഒലിക്കും ക്രൊയേഷ്യയെ ആദ്യ പകുതിയില്‍ തന്നെ മുന്നിലാക്കി. പ്രധാന താരങ്ങളെല്ലാം പരുക്കു മൂലം വിട്ടു നിന്ന മത്സരത്തില്‍ പീറ്റര്‍ ക്രൌച്ചും ഫ്രാങ്ക് ലാംപാര്‍ഡും ഇംഗ്ലണ്ടിനായി രണ്ടാം പകുതിയില്‍ സമനില ഗോള്‍ കണ്ടെത്തി. എന്നാല്‍ എഴുപത്തേഴാം മിനിറ്റില്‍ പെട്രീക്ക് നല്‍കിയ വിജയഗോള്‍ ഇംഗ്ലണ്ടിനെ കരയിപ്പിച്ചു.

പരിചയ സമ്പന്നരായ ബെക്കാമിനെയും ഗോളി പോള്‍ റോബിന്‍സണെയും കരയ്‌ക്കിരുത്തിയാണ് ഇംഗ്ലീഷ് കോച്ച് മക്‍ലാറന്‍ തന്ത്രങ്ങള്‍ മെനഞ്ഞത്. അതിനു കനത്ത വില നല്‍കേണ്ടിയും വന്നു. ഗോളി പോള്‍ റോബിന്‍സണു പകരമെത്തിയ സ്കോട്ട് കാഴ്‌സന്‍ വരുത്തിയ പിഴകള്‍ക്ക് കനത്ത വില ഇനി മല്ക്ലാരന്‍ നല്‍കേണ്ടി വരും.

ഗ്രൂപ്പ് എ യില്‍ പോളണ്ടിനൊപ്പം പോര്‍ച്ചുഗല്‍ യൂറോ യോഗ്യത സമ്പാദിച്ചു. ഫിന്‍ലാന്‍ഡുമായി പോര്‍ച്ചുഗല്‍ ഗോള്‍ രഹിത സമനിലയില്‍ കുരുങ്ങിയപ്പോള്‍ ഒന്നാം സ്ഥാനക്കാരായ പോളണ്ട് സെര്‍ബിയയുമായി ഇരട്ട ഗോളുകള്‍ പങ്കുവച്ചു. പോളണ്ടിനു 28, പോര്‍ച്ചുഗലിനു 27 പോയിന്‍റുകള്‍ വീതമുണ്ട്.

ഗ്രൂപ്പ് ബിയില്‍ ലോക ചാമ്പ്യന്‍‌മാരായ ഇറ്റലി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നാണ് യോഗ്യത നേടിയത്. ഇറ്റലി ഫറൊ ദ്വീപുകളെ 3-1 നു കീഴടക്കി. ഫ്രോഡി ബെഞ്ചെമിന്‍സണ്‍, ലൂക്കാ ടോണി, ചില്ലെനി എന്നിവരായിരുന്നു ഇറ്റാലിയന്‍ ടീമിന്‍റെ ഗോള്‍ നേട്ടക്കാര്‍.ജേക്ക്ബ്സണ്‍ ഒരു ഗോള്‍ മടക്കി. ഫ്രാന്‍സ് രണ്ടു ഗോളുകള്‍ ഉക്രയിനുമായി പങ്കു വച്ചു.

തിയറി ഹെന്‍‌റി, സിഡ്‌നി ഗൊവു എന്നിവരായിരുന്നു ഫ്രാന്‍സിന്‍റെ ഗോളുകള്‍ കണ്ടെത്തിയത്. ഷെവ് ചെങ്കോയും വെറോനിനും ഗോള്‍ മടക്കി. ഇറ്റലിയും ഫ്രാന്‍സും നേരത്തേ തന്നെ യോഗ്യത ഉറപ്പിച്ചിരുന്നു. നൊര്‍ത്തേണ്‍ അയര്‍ലണ്ടിനെ ഹെര്‍ണാണ്ടസ് സാവിയുടെ ഗോളില്‍ മറികടന്ന സ്പെയിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ സ്വീഡന്‍ 2-1 നു ലാത്വിയയെ മറികറ്റന്നും യോഗ്യത സമ്പാദിച്ചു.

ഗ്രൂപ്പ് ഡിയില്‍ ചെക്ക് 2-0 നു ജയിച്ച് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ കരുത്തരായ ജര്‍മ്മനിയെ വെയ്‌ല്‍‌സ് ഗോളടിക്കാന്‍ വിടാതെ പിടിച്ചു നിര്‍ത്തി. രണ്ടു പേരും നേരത്തേ തന്നെ യോഗ്യത നേടിയിരുന്നു. സിയില്‍ ബോസ്നിയയെ ഒരു ഗോണി വീഴ്ത്തിയ തുര്‍ക്കിയും ഹംഗറിയെ 2-0 നു പരാജയപ്പെടുത്തി ഗ്രീസും രണ്ടാമതും ഒന്നാമതും എത്തി.

വെംബ്ലി:| WEBDUNIA|
ഗ്രൂപ്പ് ജിയില്‍ നെതര്‍ലണ്ട് ബെലാറസിനോട് 2-1 നു പരാജയപ്പെട്ടെങ്കിലും മികച്ച രണ്ടാം സ്ഥാനക്കാരായി യോഗ്യത സമ്പാദിച്ചു. ഒന്നാം സ്ഥാനക്കാരായ റുമാനിയയുടെ വിജയം അല്‍ബേനിയയ്‌ക്കെതിരെ 6-0 നായിരുന്നു. നെതര്‍ലണ്ടിനായി വാണ്ടര്‍ വാട്ട് ഒരു ഗോള്‍ മടക്കി. ബലാറസിന്‍റെ ഗോളുകള്‍ ബുല്യാഗയും കോരിത്കോയും നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :