റഷ്യ: തെരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങി

മോസ്കോ| WEBDUNIA|
റഷ്യയില്‍ മാര്‍ച്ച് രണ്ടിന് നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനായുള്ള പ്രചരനഘട്ടം ആരംഭിച്ചു. ഔദ്യോഗിക ഗസറ്റില്‍ ആണ് തെരഞ്ഞെടുപ്പ് തീയതി പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.

രാഷ്ട്രീയ കക്ഷികള്‍ക്ക് ഡിസംബര്‍ 23വരെ സ്ഥാനാര്‍ത്ഥികളെ നിര്‍ദ്ദേശിക്കാന്‍ സമയമുണ്ട്. രാഷ്ട്രീയ കക്ഷികളുടെ പിന്തുണ ഇല്ലാതെ സ്ഥാനാര്‍ത്ഥികളെ നിര്‍ദ്ദേശിക്കുന്നതിന് ഡിസംബര്‍ 18 വരെ സമയമനുവദിച്ചിട്ടുണ്ട്.

നിലവിലെ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന് വീണ്ടും പ്രസിഡന്‍റാകുന്നതിന് ഭരണഘടനാപരമായി വിലക്കുണ്ട്. തുടര്‍ച്ചയായി രണ്ട് ടേമില്‍ കുടുതല്‍ പ്രസിഡന്‍റാകുന്നതിനാണ് വിലക്ക്. എന്നാല്‍, പുടിന്‍റെ ജനസമ്മിതി മൂലം അദ്ദേഹത്തിന്‍റെ പാര്‍ട്ടിയായ യുണൈറ്റഡ് റഷ്യ പാര്‍ട്ടി നിര്‍ത്തുന്ന ഏത് സ്ഥാനാര്‍ത്ഥിയും ജയിക്കുമെന്ന അവസ്ഥയാണെന്ന് റിപ്പോര്‍ട്ടുണ്ട്.

അതേസമയം, പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നിരവധി രാഷ്ട്രീയക്കാര്‍ മുന്നിലുണ്ട്. മുന്‍ ലോക ചെസ് ചാമ്പ്യന്‍ ഗരി കാസ്പറോവ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഗെന്നഡി സുഗനോവ്,പുടിന്‍റെ വിശ്വസ്തനായിരുന്ന മിഖായില്‍ കസ്യനോവ് ലിബറല്‍ പാര്‍ട്ടി നേതാവ് ഗ്രിഗറി യാവ്ലിന്‍സ്കി, ഇപ്പോള്‍ ലണ്ടനില്‍ കഴിയുന്ന വ്ലാഡിമിര്‍ ബുര്‍കോവ്സ്കി എന്നിവരാണ് ഇവര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :