ഡിയോറ റഷ്യയിലേക്ക് തിരിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
പെട്രോളിയം മന്ത്രി മുരളി ഡിയോറ റഷ്യയിലേക്ക് തിരിച്ചു. ഊര്‍ജ്ജ സഹകരണം ഉറപ്പുവരുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുന്നതിനാണ് ഡിയോറ റഷ്യന്‍ സന്ദര്‍ശനം നടത്തുന്നത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ മേധാവികളും ഡിയോറയെ അനുഗമിക്കുന്നുണ്ട്. റഷ്യയിലെ എണ്ണ-വാതക പര്യവേക്ഷണ പദ്ധതിയായ സഖാലിനുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഡിയോറ റഷ്യന്‍ അധികൃതരുമായി നടത്തും.

ഈ പദ്ധതിയില്‍ നിന്ന് ഇന്ത്യക്ക് ക്രൂഡ് ഓയില്‍ ലഭിക്കും. 12 ബില്യണ്‍ യു.എസ് ഡോളറാണ് സഖാലിനില്‍ മുതലിറക്കിയിരിക്കുന്നത്. 2.3 ദശലക്ഷം ബാരല്‍ എണ്ണ ഇവിടെ നിന്ന് ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :