ഡാവിഡെങ്കോയെ ഒഴിവാക്കി

tennis
PROPTI
ഡേവിസ് കപ്പ് ഫൈനല്‍ അടുത്തു നില്‍ക്കേ റഷ്യന്‍ ടെന്നീസ് ടീം മുന്‍ നിര താരമായ നിക്കോളേ ഡാവിഡെങ്കോയെ സിംഗിള്‍സ് മത്സരങ്ങളില്‍ നിന്നും ഒഴിവാക്കി. വെള്ളിയാഴ്ച അമേരിക്കയ്‌ക്കെതിരെയാണ് ഫൈനല്‍.

ഒറേഗണില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ദിമിത്രി തുര്‍സ്‌നോവാണ് പകരം മത്സരത്തിനിറങ്ങുന്നത്. അമേരിക്കയുടെ ആന്‍ഡി റോഡിക്കാണ് എതിരാളി. മിഖായേല്‍ യോഴ്‌നി ജയിംസ് ബ്ലേക്കിനെ നേരിടും.

അതേ സമയം ഡബിള്‍സ് മത്സരങ്ങളില്‍ ഡാവിഡെങ്കോയുടെ സേവനം റഷ്യ പ്രതീക്ഷിക്കുന്നുണ്ട്. ആന്ദ്രേ ഇഗോറിനൊപ്പമുള്ള ഡാവിഡെങ്കോയുടെ റഷ്യന്‍ ടീം അമേരിക്കയുടെ ബോബ് ബ്രയാന്‍ സഖ്യത്തെയാണ് നേരിടുന്നത്.

മോസ്‌ക്കോ: | WEBDUNIA| Last Modified വെള്ളി, 30 നവം‌ബര്‍ 2007 (15:31 IST)
കഴിഞ്ഞ സീസണില്‍ പണം വാങ്ങി മത്സ്രം തോറ്റു കൊടുത്തെന്ന ഡാവിഡെങ്കോയ്‌ക്ക് നേരെയുള്ള ആരോപണം ടെന്നീസ് അസോസിയേഷന്‍ അന്വേഷണം നടത്തി വരികയാണ്. അതേ സമയം ഈ ആരൊപണങ്ങളെല്ലാം ഡാവിഡെങ്കോ എതിര്‍ക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :