രേണുക വേണു|
Last Updated:
ചൊവ്വ, 27 ജൂലൈ 2021 (11:54 IST)
ലോകത്ത് മനുഷ്യകുലത്തിനു 2040 ഓടെ അന്ത്യമാകുമെന്ന പഠനങ്ങളെ ശരിവച്ച് പുതിയ പഠനം. മസച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഗവേഷകര്‍ 1972 ല്‍ പുറത്തുവിട്ട പഠനത്തിലാണ് 2040 ഓടെ മനുഷ്യകുലം ലോകത്ത് ഇല്ലാതാകുമെന്ന് പ്രവചിച്ചിരിക്കുന്നത്. ഈ പ്രവചനം വിശ്വസനീയമാണെന്ന് കെ.പി.എം.ജി ഇന്റര്‍നാഷണല്‍ ഗവേഷകന്‍ ഗയ ഹെറിങ്ടണ്‍ നടത്തിയ പുതിയ പഠനത്തില്‍ പറയുന്നു. കാലാന്തരത്തില്‍ ഭൂമുഖത്തുനിന്ന് മനുഷ്യര്‍ ഇല്ലാതാകുമെന്നാണ് ഈ പഠനം. 2040 ഓടെ ലോകം സമ്പൂര്‍ണ സാമൂഹിക തകര്‍ച്ച നേരിടുമെന്നും ഹെറിങ്ടണ്‍ പറയുന്നു.
മനുഷ്യ സംസ്‌കാരത്തിനു 2040 ഓടെ അന്ത്യമാകുമെന്ന് 1972 ല്‍ എം.ഐ.ടി. ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പറയുന്നത്. ദ് ലിമിറ്റ്‌സ് റ്റു എക്‌സ്പാന്‍ഷന്‍ എന്ന പുസ്തകത്തില്‍ ഈ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റുപോയ കൃതി കൂടിയായിരുന്നു അത്.
കോവിഡ് പ്രതിസന്ധിയും ലോകത്ത് പലയിടത്തായി നടക്കുന്ന മഹാപ്രളയങ്ങളും അധികരിച്ചാണ് പുതിയ ലോകാവസാന പഠനങ്ങള്‍. ഒരു പതിറ്റാണ്ടിനകം ലോകത്ത് വളര്‍ച്ച നിലച്ചുപോയേക്കുമെന്നും മനുഷ്യന്‍ ക്രമേണ സമ്പൂര്‍ണ വിനാശത്തിലേക്ക് നീങ്ങുമെന്നും പുതിയ ഗവേഷണം പറയുന്നു.