തൃശൂര്‍ പീച്ചി ഡാം തുറന്നു; ജാഗ്രതാനിര്‍ദേശം

നെല്‍വിന്‍ വില്‍സണ്‍| Last Modified ചൊവ്വ, 27 ജൂലൈ 2021 (11:24 IST)

ശക്തമായ നീരൊഴുക്കിനെ തുടര്‍ന്ന് തൃശൂര്‍ പീച്ചി ഡാം തുറന്നു. റിസര്‍വോയറില്‍ ഇന്ന് രാവിലെ എട്ടിന് ജലവിതാനം 76.65 മീറ്റര്‍ ആയി. ഇത് അപ്പര്‍ റൂള്‍ കര്‍വ്വിന്റെ ജലവിതാനത്തിന് ഒപ്പം ആയതിനാല്‍ മൂന്നാം ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. രാവിലെ പത്തിന് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. നാല് ഷട്ടര്‍ രണ്ട് ഇഞ്ച് വീതമാണ് തുറന്നിരിക്കുന്നത്. പീച്ചി ഡാമിന്റെ ജലം ഒഴുകിപ്പോകുന്ന മണലിപ്പുഴയുടെ തീരത്തുള്ള എല്ലാ പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥരും പൊലീസ് സംവിധാനങ്ങളും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണലിപ്പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :