കോവിഡിന്റെ പുതിയ വകഭേദം യുകെയില്‍ കണ്ടെത്തി

ശ്രീനു എസ്| Last Modified തിങ്കള്‍, 26 ജൂലൈ 2021 (16:50 IST)
കോവിഡിന്റെ പുതിയ വകഭേദം യുകെയില്‍ കണ്ടെത്തി. ഇതുവരെ 16 പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം യുകെയിലെ കൊളംബോയിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. 16 പേര്‍ക്ക് ഈ പുതിയ വകഭേദം കണ്ടത്തിയതിനെ തുടര്‍ന്ന് നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണു പുതിയ വകഭേദമാണെന്ന് സ്ഥിരീകരിച്ചത്. ബി.1.621. ആണ് പുതിയ വകഭേദം. ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്. പുതിയ വകഭേദത്തിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും ഇതിനെതിരെ വാക്സിന്‍ എത്ര ഫലപ്രദമാണെന്നോ കൂടുതല്‍ അപകടകാരിയാണെന്നോ പറയാറായിട്ടില്ലെന്നും ആളുകള്‍ കൂടുതല്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :