കെ‌എസ്ആർടിസിയുടെ ആദ്യത്തെ ഫുഡ് ട്രക്കുകൾ റെഡി: മിൽമ ബൂത്തുകളായി മാറും !

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (12:03 IST)
കെഎസ്ആർടിസി ഉപയോഗ ശുന്യമായ ബസ്സുകളീൽ ഒരുക്കിയ ഫൂഡ് ട്രക്കുകളിൽ മിൽമ ബൂത്തുകൾ പ്രവർത്തിയ്ക്കും. പത്ത് ഫുഡ് ട്രക്കുകളാണ് ആദ്യഘട്ടത്തിൽ മിൽമ ബൂത്തുകളായി മാറുന്നത്. ആക്രിയായി വിൽക്കാൻ മാറ്റിവച്ച ബസുകളാണ് കടകളാക്കി രൂപമാറ്റം വരുത്തി വിണ്ടും ഉപയോഗ യോഗ്യമാക്കുന്നത്. ആദ്യ ഫുഡ് ട്രക്ക് ചൊവ്വാഴ്ച വൈകീട്ട് തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്യും.

പഴയ ബസുകള്‍ പൊളിക്കാന്‍ നല്‍കുമ്പോൾ ഒന്നര ലക്ഷം രൂപ മാത്രമാണ് കെഎസ്ആർടിസിയ്ക്ക് ലഭിയ്ക്കുക. എന്നാല്‍ ബസുകൾ ഷോപ്പുകളാക്കി മാറ്റുന്നതോടെ പ്രതിമാസം ഒരു ബസിന് 20,000 രൂപ വാടക ലഭിക്കും. 100 ബസുകള്‍ ഇത്തരത്തിൽ ഷോപ്പുകളാക്കി മാറ്റാനാണ് കെഎസ്‌ആര്‍ടിസി ലക്ഷ്യമിടുന്നത്. മില്‍മയ്ക്ക് പുറമെ, ഹോര്‍ട്ടി കോര്‍പും, കുടുംബശ്രീയും ഫീഷറീസും കെഎസ്‌ആര്‍ടിസി ബസ് ഷോപ്പുകൾക്കായി സമീപിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :