ഇന്റലിജന്റ് ഫോർവീൽ ഡ്രൈവ്: ഗ്ലോസ്റ്റർ ഓഫ്റോഡിലും കരുത്തൻ തന്നെ, വീഡിയോ !

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (13:15 IST)
ഉടൻ വിപണിയിലെത്താൻ തയ്യാറെടുക്കുന്ന എസ്‌യുവിയുടെ പുതിയ ടീസർ പുറത്തുവിട്ട് എംജി. ഇന്റലിജന്റ് 4 വീൽഡ്രൈവ് എന്ന സംവിധാനം വ്യക്തമാകുന്ന ടീസറാണ് പുറത്തുവിട്ടിരിയ്ക്കുന്നത്. ഓഫ്റോഡിലും ഗ്ലോസറ്റ് കരുത്തൻ തന്നെ എന്ന് ടീസറിൽനിന്നും വ്യക്തമാണ്. ടെറെയ്നുകൾക്കനുസരിച്ച് വാഹനത്തെ പ്രത്യേകം നിയന്ത്രിയ്ക്കാവുന്ന സംവിധാനമാണ് ഇത്. അഡാപ്റ്റീവ് ക്രുയിസ് കൺട്രോൾ എന്ന അത്യാധുനിക സംവിധാനം വ്യക്തമാക്കുന്ന ടീസർ നേരത്തെ എംജി പുറത്തുവിട്ടിരുന്നു.

ആക്സിലറേറ്റിങും ബ്രേക്കിങ്ങും ഉൾപ്പടെ സെൻസറുകളൊടെ സഹയത്തോടെ വാഹനം തനിയെ നിർവഹിയ്ക്കുന്ന സംവിധാനമാണ് അഡാപ്റ്റീവ് ക്രുയിസ് കൺട്രോൾ. മുന്നിലും പിന്നിലുമുള്ള വാഹങ്ങളും വസ്ഥുക്കളുമായുള്ള അകലം തിരിച്ചറിഞ്ഞ് വാഹനം സ്വയം നിയന്ത്രിയ്ക്കും.അതായത് ആക്സിലറേറ്ററിലും ബ്രേക്കിലും കാൽ വയ്ക്കേണ്ട ആവശ്യമില്ല ആ ജോലി വാഹനം തനിയെ ചെയ്തോളും. ഡ്രൈവർ സ്റ്റിയറിങ് നിയന്ത്രിച്ചാൽ മാത്രം മതിയാകും. സെഗ്‌മെന്റിൽ തന്നെ മറ്റാരും നൽകാത്ത അധ്യാധുനിക സാങ്കേതിക വിദ്യയോടെയാണ് ഗ്ലോസ്റ്റർ വിപണിയിലെത്തുക.

സുരക്ഷിതമായ ഡ്രൈവ് ഉറപ്പുവരുത്തുന്നതിനുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം വാഹനത്തിൽ സജ്ജികരിച്ചിട്ടുണ്ട്. അപകടം ഉണ്ടാകാനുള്ള സാഹചര്യങ്ങളെ മുൻകൂട്ടി തിരിച്ചറിഞ്ഞ് ഇത് ഒഴിവാക്കാൻ സഹായിയ്ക്കുന്ന സംവിധാനമാണ് എഡിഎഎസ്. വാഹനത്തിന്റെ ആദ്യ ടീസർ വീഡിയോയിൽ തന്നെ ഈ സംവിധാനത്തെ കുറിച്ച് വ്യക്തമാണ്. ദീപാവലി ഉത്സവ സീസണോടനുബന്ധിച്ച് വാഹനം വിപണിയിൽ അവതരിപ്പിയ്ക്കും എന്നാണ് റിപ്പോർട്ടുകൾ.

ചൈനീസ് വിപണിയിലുള്ള മാക്സിസ് ഡി 90 എന്ന എസ്‌യുവിയുടെ ഇന്ത്യൻ പതിപ്പാണ് ഗ്ലോസ്റ്റർ. വലിപ്പത്തിലും വിലയിലും സംവിധാനങ്ങളിലും ഹെക്ടറിനെകാൾ ഒരു പടി മുകളിലായിരിയ്ക്കും ഗ്ലോറ്ററിന്റെ സ്ഥാനം. അഞ്ച് മീറ്ററിന് മുകളിൽ വലിപ്പമുള്ള എസ്‌യുവിയാണ് ഗ്ലോസ്റ്റർ. വാഹനത്തിന് ഡി90യുമായി സാമ്യം തോന്നുമെങ്കിലും. ഗ്രില്ലിലും വീലുകളിലും വരുത്തിയിരിയ്ക്കുന്ന മാറ്റം വാഹനത്തിന് ഒരു പുതിയ ലുക്ക് തന്നെ നൽകുന്നു. ഇന്റീരിയറിൽ 12.3 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം ഉൾപ്പടെയുള്ള പ്രീമിയം സംവിധാനങ്ങൾ ഒരുക്കിയിരിയ്ക്കുന്നു.

224 എച്ച് പി കരുത്ത് ഉത്പാദിപ്പിയ്ക്കാൻ ശേഷിയുള്ള 2.0 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനിലാണ് വാഹനം എത്തുക.. 6 സ്പീഡ് മാനുവൽ. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ വാഹനം ലഭ്യമായിരിയ്ക്കും, എംജി തന്നെ വികസിപ്പിച്ചെടുത്ത. 2.0 ലിറ്റർ ട്വിൻ ടർബോ ഡീസൽ എഞ്ചിനിലും വാഹനം വിപണിയിൽ എത്തിയേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി ...

തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍
ഗവര്‍ണര്‍ ആര്‍എന്‍ രവിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് സ്റ്റാലിന്റെ നീക്കം.

കണ്ണൂര്‍ സിപിഎമ്മിനെ നയിക്കാന്‍ കെ.കെ.രാഗേഷ്

കണ്ണൂര്‍ സിപിഎമ്മിനെ നയിക്കാന്‍ കെ.കെ.രാഗേഷ്
എം.വി.ജയരാജന്റെ പിന്‍ഗാമിയായാണ് രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക്

നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സുവിശേഷ ...

നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍
നിരവധി പേരാണ് ഈ സംഘത്തിന്റെ തട്ടിപ്പിനു ഇരയായത്

കാട്ടാന ആക്രമണം: തൃശൂര്‍ അതിരപ്പിള്ളിയില്‍ രണ്ട് പേര്‍ ...

കാട്ടാന ആക്രമണം: തൃശൂര്‍ അതിരപ്പിള്ളിയില്‍ രണ്ട് പേര്‍ മരിച്ചു
ഇന്നലെ (തിങ്കള്‍) രാത്രിയാണ് ആക്രമണമുണ്ടായത്

മദ്യപിച്ചെത്തി ശല്യം ചെയ്യുന്നത് പൊലീസില്‍ പരാതിപ്പെട്ടു; ...

മദ്യപിച്ചെത്തി ശല്യം ചെയ്യുന്നത് പൊലീസില്‍ പരാതിപ്പെട്ടു; വൈരാഗ്യത്തില്‍ കടയിലിട്ട് തീ കൊളുത്തി, യുവതിക്ക് ദാരുണാന്ത്യം
തൊട്ടടുത്ത് കട നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശി രാമാമൃത (57) പ്രതി