രേണുക വേണു|
Last Modified വെള്ളി, 31 ഡിസംബര്‍ 2021 (08:20 IST)
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യു ഇന്ന് കൂടുതല്‍ ശക്തമാക്കും. പുതുവര്‍ഷം പ്രമാണിച്ച് നിരത്തുകളില്‍ തിരക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍. രാത്രി പത്ത് മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സമയത്ത് പുറത്തിറങ്ങാന്‍ പാടില്ല. അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ സ്വയംസാക്ഷ്യപത്രം കൈയില്‍ കരുതണം. ഇന്ന് രാത്രി നിരത്തുകളില്‍ പൊലീസ് വിന്യസിക്കും. രാത്രി പത്ത് മണിക്ക് ശേഷം പൊലീസ് പരിശോധന കര്‍ശനമാക്കും. മതിയായ കാരണങ്ങള്‍ ഇല്ലാതെ പുറത്തിറങ്ങിയാല്‍ പിടിവീഴും. ആള്‍ക്കൂട്ടമുണ്ടാകുന്ന എല്ലാ പരിപാടികള്‍ക്കും രാത്രി കര്‍ഫ്യു സമയത്ത് വിലക്കുണ്ട്. ഈ സമയത്ത് പുതുവത്സര ആഘോഷങ്ങളും പാടില്ല.