അനുബന്ധ വാര്‍ത്തകള്‍
- അമേരിക്കന്‍ തിരഞ്ഞെടുപ്പായാലും മലയാളി മലയാളിതന്നെ: ട്രംപ് ചങ്കെന്ന് പറഞ്ഞിട്ട് വോട്ട് ബൈഡന്
- വിജയത്തിനരികെ ബൈഡൻ, നെവാഡ കൂടി നേടിയാൽ പ്രസിഡന്റാകാം, ട്രംപ് യുഎസ് കോടതിയിൽ
- വിജയത്തിനരികെ ജോ ബൈഡൻ, നെവാഡ ഉറപ്പാക്കിയാൽ പ്രസിഡന്റാകാം
- ഞാൻ വിജയിച്ചു കഴിഞ്ഞു, ഇനി വോട്ടെണ്ണണ്ട കാര്യമില്ല: ട്രംപ്
- ഫ്ലോറിഡയും ടെക്സാസും ട്രംപ് പിടിച്ചു, ജോ ബൈഡന് മുൻതൂക്കം നഷ്ടമാകുന്നു
വിജയം അവകാശപ്പെട്ട് ഇരുപക്ഷവും തെരുവിൽ, അമേരിക്കയിൽ പലയിടത്തും പ്രതിഷേധം, ഏറ്റുമുട്ടൽ
അമേരിക്കയിൽ തിരഞ്ഞെടുപ്പ് ഫലത്തിൽ അനിശ്‌ചിതത്വം നിലനിൽക്കെ പല അമേരിക്കൻ പ്രദേശങ്ങളിലും സംഘർഷം. പോളിങ് സമയത്തിന് ശേഷമുള്ള വോട്ടുകൾ എണ്ണരുതെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ അനുകൂലികൾ തെരുവിലിറങ്ങിയപ്പോൾ അവസാന വോട്ടും എണ്ണണം എന്ന ആവശ്യവുമായി ബൈഡൻ അനുകൂലികളും തെരുവിലാണ്.
ബോസ്റ്റണിലും മിനിയാപോളിസിലും ഡെമോക്രാറ്റ് അനുകൂലികളും ഡെട്രോയിറ്റിൽ റിപബ്ലിക്കൻ അനുകൂലുകളും പ്രതിഷേധം നടത്തി. ലാസ്‌വേഗാസിൽ ട്രംപ് ബൈഡൻ അനുകൂലികൾ ഏറ്റുമുട്ടി.അതേസമയം വോട്ടെണ്ണലിൽ ലീഡ് നില തുടരുന്ന ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡൻ പാരീസ് ഉടമ്പടിയിൽ നിന്നും പിന്മാറിയ ട്രംപിന്റെ നടപടി റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചു.അമേരിക്കയിൽ പലയിടത്തും ഇരുപക്ഷവും തമ്മിലുള്ള സംഘർഷം തുടരുകയാണ്.
അടുത്ത ലേഖനം