1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. US elections Trump claims victory

ഞാൻ വിജയിച്ചു കഴിഞ്ഞു, ഇനി വോട്ടെണ്ണണ്ട കാര്യമില്ല: ട്രംപ്

ട്രംപ്
അമേരിക്കൻ തിരഞ്ഞെടുപ്പിൽ താൻ വിജയിച്ചതായി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എണ്ണി തീരാനുള്ള പോസ്റ്റൽ വോട്ടുകളിനി എണ്ണേണ്ട ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു. തനിക്കെതിരെ വിജയിക്കാനാകില്ലെന്ന് ഡെമോക്രാറ്റുകൾക്ക് അറിയാമായിരുന്നെന്നും പിന്തുണച്ചവർക്ക് നന്ദി അറിയിക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കി.
 
ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണം തട്ടിപ്പായിരുന്നു. ഇനിയുള്ള വോട്ടെണ്ണല്‍ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതിയെ  സമീപിക്കുമെന്നും ട്രംപ് പറഞ്ഞു. പുലർച്ചെ നാല് മണിക്ക് ശേഷമുള്ള ബാലറ്റുകൾ എണ്ണരുതെന്നാണ് ട്രംപിന്റെ ആവശ്യം. വിജയം തനിക്കാണെന്ന് മാധ്യമപ്രവർത്തകരെ കണ്ട് ജോ ബൈഡൻ പ്രസ്‌താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപും വിജയം അവകാശപ്പെട്ട് രംഗത്തെത്തിയത്.
അടുത്ത ലേഖനം
അപകടകരമായ ത്രോകള്‍: പ്രൊഫഷണല്‍ ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് സച്ചിന്‍