അഭിറാം മനോഹർ|
Last Modified വ്യാഴം, 5 നവംബര്‍ 2020 (12:53 IST)
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായക മുന്നേറ്റം നടത്തി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍.
538 അംഗ ഇലക്ടറൽ കോളജിൽ 264 എണ്ണം ബൈഡൻ നിലവിൽ ഉറപ്പാക്കി. ലീഡ് നില തുടരുകയാണെങ്കിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമുള്ള 270 ബൈഡൻ കടക്കുമെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
സ്വിംഗ് സ്റ്റേറ്റുകളായ വിസ്കോൺസിനിൽ വിജയിക്കുകയും മിഷിഗണിൽ ലീഡും ചെയ്യുന്നതാണ് ബൈഡന്റെ സാധ്യതകൾ വർധിപ്പിച്ചത്. നെവാഡയിലെ 6 എണ്ണവും കൂടി വിജയിക്കാനായാൽ ബൈഡന് പ്രസിഡന്റാകാം. ജോര്‍ജിയയിലെ ഫലവും നിര്‍ണായകമാവും. വിസ്കോൺസിനിൽ 20,697 വോട്ടിന് ആണ് ഡോണൾഡ് ട്രംപിനെ ബൈഡൻ മറികടന്നത്.
നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപിന് 214 ഇലക്ടറൽ കോളജ് അംഗങ്ങളാണ് ഉറപ്പായിട്ടുള്ളത്. അതേസമയം പെൻസിൽവേനിയ (20 ഇലക്ടറൽ കോളജ് സീറ്റുകൾ), ജോർജിയ (16), നോർത്ത് കാരലൈന (15) എന്നിവിടങ്ങളിൽ ട്രംപ് മുന്നിലാണ് എന്നാൽ ഈ സീറ്റുകൾ നേടിയാലും ട്രംപിന് കേവലഭൂരിപക്ഷം ഉറപ്പാക്കാനാകില്ല. അതേസമയം ലീഡ് നിലയിൽ വന്ന മാറ്റങ്ങളിൽ കൃത്രിമമുണ്ടെന്ന് ആരോപിച്ച് ട്രംപ് യുഎസ് സുപ്രീംകോടതിയെ സമീപിച്ചു.
വോട്ടെണ്ണൽ നിർത്തി വെയ്ക്കണം എന്നാണ് ആവശ്യം. താൻ മുന്നേറിയിരുന്ന സംസ്ഥാനങ്ങളിലെ ലീഡ് മാറിയത് അംഗീകരിക്കാനാവില്ലെന്നും ട്രംപ് പറഞ്ഞു