അനുബന്ധ വാര്‍ത്തകള്‍
- ആറുവര്‍ഷത്തിനിടെ ഈ രാജ്യത്തിന്റെ സൈനികരുടെ എണ്ണത്തില്‍ 20ശതമാനം കുറഞ്ഞു, പുരുഷന്മാരുടെ എണ്ണം കുറയാന്‍ കാരണം ഇതാണ്
- പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു
- പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന
- Asim Munir Nuclear Threat: ഞങ്ങൾ ആണവരാജ്യമാണ്, ഇല്ലാതെയാകുമെന്ന് തോന്നിയാൽ ലോകത്തിൻ്റെ പകുതിയും ഇല്ലാതെയാക്കും: അസിം മുനീർ
- വീടില്ലാത്തവർ ഇവിടെ നിൽക്കണ്ട, ഉടനെ വാഷിങ്ടൺ ഡിസി വിടണം: ഉത്തരവുമായി ട്രംപ്
ചൈനയ്ക്ക് തീരുവയില്‍ ആനുകൂല്യം നല്കി അമേരിക്ക; ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള അധിക തീരുവ മൂന്നുമാസത്തേക്ക് മരവിപ്പിച്ചു
ചൈനയ്ക്കെതിരെ ഇന്നുമുതല്‍ 145% തീരുവ പ്രാബല്യത്തില്‍ വരേണ്ട തീരുമാനമാണ് നവംബര്‍ വരെ നീട്ടിയത്.
ചൈനയ്ക്ക് തീരുവയില്‍ ആനുകൂല്യം നല്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള അധിക തീരുവ മൂന്നുമാസം മരവിപ്പിച്ചു. ചൈനയ്ക്കെതിരെ ഇന്നുമുതല്‍ 145% തീരുവ പ്രാബല്യത്തില്‍ വരേണ്ട തീരുമാനമാണ് നവംബര്‍ വരെ നീട്ടിയത്. 30 ശതമാനം തീരുകയാണ് ഇപ്പോള്‍ ചൈനയ്ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്.
അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ചൈന പത്തു ശതമാനം തീരുവയും ചുമത്തിയിട്ടുണ്ട്. ചൈനയുമായുള്ള ചര്‍ച്ചകള്‍ നല്ല നിലയിലാണെന്നും അടുത്തുതന്നെ ചൈനയുമായി ഒരു വ്യാപാരക്കരാര്‍ ഉണ്ടാവുമെന്നും അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. അതേസമയം ട്രംപും പുടിനും തമ്മില്‍ ചര്‍ച്ച ഓഗസ്റ്റ് 15ന് നടക്കും. യുക്രെയിന് യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യയും ഉക്രൈനും തമ്മില്‍ കരാര്‍ കൊണ്ടുവരാനുള്ള ശ്രമമാണ് ചര്‍ച്ചയുടെ പ്രധാന ലക്ഷ്യം. ഓഗസ്റ്റ് 15ന് ട്രംപുമായി കൂടിക്കാഴ്ച ഉണ്ടാകുമെന്ന് റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും പുടിന് സംസാരിച്ചു. കൂടിക്കാഴ്ച പ്രത്യാശയോടെയാണ് കാണുന്നതെന്ന് അമേരിക്കന്‍ പ്രസിഡണ്ട് സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടു രാജ്യങ്ങളും കൈവശപ്പെടുത്തിയ സ്ഥലങ്ങള്‍ പരസ്പരം കൈമാറുമെന്ന സൂചന ട്രംപ് നല്കി. 2022 ഫെബ്രുവരിയിലാണ് റഷ്യന്‍ സൈന്യം യുക്രൈനില്‍ അധിനിവേശം ആരംഭിച്ചത്.