1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Trump announced that he would not attack Iran

നവംബര്‍ 3ലെ ഇടക്കാല തിരഞ്ഞെടുപ്പ് വരെ ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു

Iran, US, Iran vs US, US Attack on Irans Lark Island, US Iran War, Iran War
അമേരിക്കയില്‍ നവംബര്‍ 3-ന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്‍പ് ഇറാനെതിരെ സൈനിക ആക്രമണങ്ങള്‍ പുനരാരംഭിക്കാന്‍ ഉത്തരവിടില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാഴാഴ്ച പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പോ ശേഷമോ ഈ സംഘര്‍ഷത്തിന് ഒരു അന്തിമ പരിഹാരം കാണാനാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ട്രംപ് സൂചിപ്പിച്ചു. 
 
അതേസമയം, ഇറാനെതിരെ പൂര്‍ണ്ണതോതിലുള്ള സൈനിക നടപടികള്‍ പുനരാരംഭിക്കുന്നതിനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല. എന്നാല്‍, നവംബര്‍ 3-ന് അമേരിക്കയില്‍ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്‍പ് ഇറാനെതിരെ ആക്രമണം നടത്തില്ലെന്ന് ട്രംപ് വ്യാഴാഴ്ച സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.
 
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായി തന്റെ സംഘം ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്നും മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്