സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 15 ഡിസംബര്‍ 2025 (09:15 IST)
ഓസ്‌ട്രേലിയയിലെ ഭീകരാക്രമണത്തില്‍ മരണം 16 ആയി. കൂടാതെ 40 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. ജൂതമത വിശ്വാസികളുടെ ആഘോഷങ്ങള്‍ക്കിടയാണ് ആക്രമണം ഉണ്ടായത്. സിഡ്‌നിയിലെ ബോണ്ടി ബീച്ചിലാണ് ആക്രമണം നടന്നത്. 8 ദിവസം നീണ്ടുനില്‍ക്കുന്ന
ഹനുക്ക എന്ന ജൂതരുടെ ആഘോഷത്തിലേക്ക് ആക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
തോക്കു ധരിച്ചെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് 50 തവണ വെടിയുതിര്‍ത്തു. ഭീകരാക്രമണം ആണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഓസ്‌ട്രേലിയന്‍ ഭരണകൂടം മുന്നറിയിപ്പുകള്‍ അവഗണിച്ചെന്നാണ് ഇസ്രയേലിന്റെ കുറ്റപ്പെടുത്തല്‍. അക്രമികളില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പാക്കിസ്ഥാന്‍കാരനായ നവീദ് അക്രമമാണ്. 24 വയസ് മാത്രമാണ് പ്രായം.