സിആര്‍ രവിചന്ദ്രന്‍|
Last Modified ഞായര്‍, 15 ജനുവരി 2023 (17:45 IST)
സ്ത്രീകളുടെ സ്വാതന്ത്ര്യം മുന്‍ഗണനാ വിഷയമല്ലെന്ന് താലിബാന്‍. താലിബാന്‍ വക്താവ് സബീയുള്ള മുഹാജിദാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്‍ജിഓകളിലും സര്‍വകലാശാലകളിലും സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കുകളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക നിയമം മറികടന്ന് ഒരു കാര്യവും രാജ്യത്ത് അനുവദിക്കില്ലെന്നും താലിബാന്‍ പറഞ്ഞു.