'മലൈക്കോട്ടൈ വാലിബന്‍' ചിത്രീകരണം ജനുവരി 18 മുതല്‍, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ഞായര്‍, 15 ജനുവരി 2023 (12:24 IST)
'മലൈക്കോട്ടൈ വാലിബന്‍' ചിത്രീകരണം ആരംഭിക്കുന്നു.ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമയുടെ പുതിയ വിവരങ്ങള്‍ പുറത്ത് വന്നു.

ജനുവരി 18 മുതല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. രാജസ്ഥാനില്‍ ആകും സിനിമയ്ക്ക് തുടക്കമാക്കുക.ജെയ് സാല്‍മീറില്‍ കൂറ്റന്‍ സെറ്റ് ഒരുക്കിയിട്ടുണ്ട്. ചിത്രീകരിക്കുന്ന തുടങ്ങുന്ന ദിവസം തന്നെ മോഹന്‍ലാല്‍ ടീമിനൊപ്പം ഉണ്ടാകുമെന്നുമാണ് വിവരം.


2022 ഡിസംബര്‍ 23നായിരുന്നു ടൈറ്റില്‍ പ്രഖ്യാപിച്ചത്.ഗുസ്തിക്കാരനായി ലാല്‍ വേഷമിടും എന്നാണ് പറയപ്പെടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :