സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 14 ജനുവരി 2023 (17:44 IST)
പന്തളം രാജാവ് അയ്യപ്പനായി പണികഴിപ്പിച്ച ആടയാഭരണങ്ങളാണ് തിരുവാഭരണങ്ങള്‍. പന്തളം കൊട്ടാരത്തില്‍ സൂക്ഷിച്ചിട്ടുള്ള
ഈ ആടയാഭരണങ്ങള്‍ മകരവിളക്ക് ഉത്സവത്തിനായി മൂന്നു പേടകങ്ങളിലാക്കി ശബരിമലയിലേക്ക് കാല്‍നടയായാണ് കൊണ്ട് വരുക. മകരവിളക്ക് സന്ധ്യയിലെ ദീപാരാധനയിനായാണ് ഇവ അയ്യനെ അണിയിക്കുക. തിരുവാഭരണ ഘോഷയാത്രക്ക് പൂങ്കാവനത്തില്‍ ഗരുഡന്‍ അകമ്പടി സേവിക്കുന്നതായുള്ള വിശ്വാസവുമുണ്ട്.