UEFA Nations League Final: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്‌പെയിന്‍ വീണു; യുവേഫ നാഷന്‍സ് ലീഗില്‍ മുത്തമിട്ട് പോര്‍ച്ചുഗലും റൊണാള്‍ഡോയും

മത്സരത്തിലുടനീളം സ്‌പെയിന്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോള്‍വല ചലിപ്പിക്കുന്നതില്‍ പിശുക്കുകാട്ടി

Portugal vs Spain, UEFA Nations League Final, Portugal Wins Nations League, UEFA Nations League, പോര്‍ച്ചുഗലിനു കിരീടം, നാഷന്‍സ് ലീഗ്, നാഷന്‍സ് ലീഗ് ഫൈനലില്‍ പോര്‍ച്ചുഗല്‍ ജയിച്ചു, യുവേഫ നാഷന്‍സ് ലീഗ് സ്‌പെയിന്‍ തോറ്റു, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
രേണുക വേണു| Last Modified തിങ്കള്‍, 9 ജൂണ്‍ 2025 (07:55 IST)
Portugal

Final: യുവേഫ നാഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലിന്. ഫൈനലില്‍ കരുത്തരായ സ്‌പെയിന്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീണു. നിശ്ചിത സമയത്ത് 2-2 എന്ന നിലയില്‍ സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ ജേതാക്കളെ കണ്ടെത്താന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് നടത്തുകയായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-3 നാണ് പോര്‍ച്ചുഗലിന്റെ ജയം.

മാര്‍ട്ടിന്‍ സുബിമെന്‍ഡിയിലൂടെ മത്സരത്തിന്റെ 21-ാം മിനിറ്റില്‍ സ്‌പെയിന്‍ ആദ്യഗോള്‍ നേടിയപ്പോള്‍ 26-ാം മിനിറ്റില്‍ നുനോ മെന്‍ഡസിലൂടെ പോര്‍ച്ചുഗല്‍ തിരിച്ചടിച്ചു. ആദ്യ പകുതിക്കു ശേഷം ഇടവേളയ്ക്കു പിരിയും മുന്‍പ് മൈക്കിള്‍ ഒയാര്‍സബലിലൂടെ സ്‌പെയിന്‍ രണ്ടാം ഗോള്‍ സ്വന്തമാക്കി.

മത്സരത്തിലുടനീളം സ്‌പെയിന്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോള്‍വല ചലിപ്പിക്കുന്നതില്‍ പിശുക്കുകാട്ടി. 61-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ പോര്‍ച്ചുഗല്‍ രണ്ടാം ഗോള്‍ നേടി. പിന്നീട് പോര്‍ച്ചുഗല്‍ വല ചലിപ്പിക്കാന്‍ സ്‌പെയിനിനു സാധിച്ചില്ല. തുടര്‍ന്നാണ് വിജയികളെ തീരുമാനിക്കാന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് നടത്തേണ്ടിവന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :