ഇന്ത്യന്‍ നിര്‍മിത സിറപ്പ് കുടിച്ച് 18 കുട്ടികള്‍ ഉസ്ബക്കിസ്ഥാനില്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 29 ഡിസം‌ബര്‍ 2022 (09:56 IST)
ഇന്ത്യന്‍ നിര്‍മിത സിറപ്പ് കുടിച്ച് 18 കുട്ടികള്‍ ഉസ്ബക്കിസ്ഥാനില്‍ മരിച്ചു. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി നിര്‍മിച്ച മരുന്നുകള്‍ കുടിച്ച കുഞ്ഞുങ്ങളാണ് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഉസ്‌ബെക്കിസ്ഥാന്‍ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ ഗാംബിയയിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്.

മാരിയണ്‍ ബയോടെക് എന്ന കമ്പനിയാണ് മരുന്ന് നിര്‍മിച്ചത്. മരണപ്പെട്ട കുട്ടികളെല്ലാം ദിവസവും നാലുതവണവരെ ഏഴുദിവസം ഈ മരുന്ന് കഴിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :