1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. shinzo abe shot in chest

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് വെടിയേറ്റു, പിന്നാലെ ഹൃദയാഘാതം: നില ഗുരുതരം

japan
ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് വെടിയേറ്റു. പടിഞ്ഞാറൻ ജപ്പാനിലെ നാരാ പട്ടാണത്തിൽ പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു സംഭവം. പ്രാദേശിക സമയം 11:30 ഓടെയായിരുന്നു ആക്രമണം. വെടിയേറ്റതിന് പിന്നാലെ അദ്ദേഹത്തിന് ഹൃദയാഘാതവും ഉണ്ടായി. ശ്വസിക്കാൻ കഴിയുന്നില്ലെന്നും ഹൃദയത്തിൻ്റെ പ്രവർത്തനം നിലച്ച മട്ടിലാണെന്നും അധികൃതർ സൂചിപ്പിച്ചു.
 
ആബെയുടെ നെഞ്ചിനാണ് വെടിയേറ്റത്. രണ്ട് പ്രാവശ്യം അക്രമി വെടിവെച്ചതായാണ് റിപ്പോർട്ടുകൾ. തുടർന്ന് ആബെ രക്തത്തിൽ കുളിച്ച് നിലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ എയർ ലിഫ്റ്റ് വഴി ആശുപത്രിയിൽ എത്തിച്ചു. ജപ്പാൻ പാർലമെൻ്റിൻ്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച തിരെഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അക്രമണം. അക്രമിയെന്ന് സംശയിക്കുന്ന 42കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 
2006ന് ശേഷം ഒരു വർഷവും 2012 മുതൽ 2020 വരെയും ജപ്പാൻ പ്രധാനമന്ത്രിയായിരുന്നു ഷിൻസോ ആബെ.
അടുത്ത ലേഖനം
ഉത്തരാഖണ്ഡില്‍ കനത്ത മഴയില്‍ കാര്‍ ഒലിച്ചുപോയി; ഒന്‍പത് മരണം