ഉത്തരാഖണ്ഡില്‍ കനത്ത മഴയില്‍ കാര്‍ ഒലിച്ചുപോയി; ഒന്‍പത് മരണം

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 8 ജൂലൈ 2022 (11:38 IST)
ഉത്തരാഖണ്ഡില്‍ കനത്ത മഴയില്‍ കാര്‍ ഒലിച്ചുപോയുണ്ടായ അപകടത്തില്‍ ഒന്‍പത് മരണം. രാംനഗറിലെ ധേല നദിയിലാണ് കാര്‍ ഒഴുകിപോയത്. ഇന്ന് രാവിലെ മുതല്‍ ഉത്തരാഖണ്ഡില്‍ കനത്ത മഴയാണ്.

നദിക്ക് കുറുകെയുള്ള പാലത്തിലൂടെ വാഹനം പോകുമ്പോള്‍ നദിയിലെ വെള്ളം ഉയരുകയായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ മാത്രമാണ് രക്ഷിക്കാന്‍ സാധിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :