സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 10 ജൂണ്‍ 2025 (17:48 IST)
ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പില്‍ വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഗ്രാസിലെ ഒരു അപ്പര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരില്‍ 7 പേര്‍ വിദ്യാര്‍ത്ഥികളാണ്. കൂടാതെ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
അക്രമിയും കൊല്ലപ്പെട്ടിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സ്‌കൂളില്‍ തുടര്‍ച്ചയായി വെടിവെപ്പ് ഉണ്ടാവുകയും ഇത് അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി കുട്ടികളെയും അധ്യാപകരെയും സ്‌കൂളില്‍നിന്ന് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുകയുമായിരുന്നു.
വെടിവെപ്പ് നടത്തിയ അക്രമി സ്വയം വെടിവച്ചാണ് മരിച്ചത്. ഇതേ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥിയാണ് ആക്രമിയെന്ന് പോലീസ് സ്ഥിരീകരിച്ചു.