അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യ തകര്‍ത്തതില്‍ ഭീകരവാദത്തിന്റെ സര്‍വകലാശാല എന്നറിയപ്പെടുന്ന 82 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദ് മാര്‍കസ് തൈബയും
- സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളായ 19 വിദ്യാര്‍ത്ഥികളെയും പുറത്താക്കിയെന്ന് വെറ്റിനറി സര്‍വകലാശാല
- ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി
- കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്സൈസ് മിന്നല്‍ പരിശോധന; കഞ്ചാവ് പാക്കറ്റുകള്‍ കണ്ടെത്തി
- കോവാക്സിന് ഗുരുതര പാര്‍ശ്വഫലങ്ങള്‍; ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട് പിന്‍വലിച്ചു
വിദേശ വിദ്യാര്‍ത്ഥികളെ പ്രശ്‌നക്കാരെന്ന് അധിക്ഷേപിച്ച് ട്രംപ്; സര്‍വകലാശാലകളിലെ വിദേശവിദ്യാര്‍ത്ഥികളുടെ പ്രവേശനം പകുതിയാക്കി കുറച്ചു
വിദ്യാര്‍ത്ഥികളായി അമേരിക്കയില്‍ വരുന്നവര്‍ നമ്മുടെ രാജ്യത്ത് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ട്രംപ് പറഞ്ഞത്.
വിദേശ വിദ്യാര്‍ത്ഥികളെ പ്രശ്‌നക്കാരെന്ന് അധിക്ഷേപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൂടാതെ അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് 15% വരെ പരിധി ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളായി അമേരിക്കയില്‍ വരുന്നവര്‍ നമ്മുടെ രാജ്യത്ത് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ട്രംപ് പറഞ്ഞത്.
ഷോപ്പിംഗ് സെന്ററുകള്‍ പൊട്ടിത്തെറിക്കുന്നത് കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, കലാപങ്ങള്‍ കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, ഞാന്‍ നിങ്ങളോട് പറയുന്നു ആ വിദ്യാര്‍ത്ഥികളില്‍ പലരും തീവ്ര ഇടതുപക്ഷം കാരണം കുഴപ്പക്കാരായവരാണ്. ഹാര്‍വാര്‍ഡ് സര്‍വകലാശാല അവരുടെ പ്രവേശന പട്ടിക ഞങ്ങളെ കാണിക്കണമെന്നും അവരുടെ വിദ്യാര്‍ഥികളില്‍ ഏകദേശം 31 ശതമാനവും വിദേശവിദ്യാര്‍ഥികള്‍ ആണെന്നും ട്രംപ് പറഞ്ഞു.
ആ വിദ്യാര്‍ത്ഥികള്‍ എവിടെനിന്നാണ് വരുന്നത്, അവര്‍ കുഴപ്പക്കാരന്‍ ആണോ, അവര്‍ ഏതൊക്കെ രാജ്യങ്ങളില്‍ നിന്നാണ് വരുന്നതെന്ന് ഞങ്ങള്‍ക്ക് അറിയണമെന്നുണ്ട്. ഈ വിദേശരാജ്യങ്ങള്‍ ഞങ്ങളെ സഹായിക്കുന്നില്ല. അവര്‍ ഹാര്‍വാര്‍ഡില്‍ നിക്ഷേപിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.