സെൻസെക്‌സിൽ 779 പോയന്റ് നഷ്ടം: മാരുതിയിൽ 6 ശതമാനം ഇടിവ്, കോൾ ഇന്ത്യയിൽ 9 ശതമാനത്തിന്റെ കുതിപ്പ്

അഭിറാം മനോഹർ| Last Modified ബുധന്‍, 2 മാര്‍ച്ച് 2022 (17:11 IST)
കടുത്ത ചാഞ്ചാട്ടത്തിനൊടുവിൽ സെൻസെക്‌സ് 779 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. 1,200ലേറെ പോയന്റ് നഷ്ടംനേരിട്ട സെന്‍സെക്‌സ് വ്യാപാരം ക്ലോസ് ചെയ്യുമ്പോൾ പകുതിയോളം തിരിച്ചുകയറി.റഷ്യ-യുക്രൈന്‍ സംഘര്‍ഷം ഏഴാംദിവസത്തിലേയ്ക്കുകടന്നതോടെ അസംസ്‌കൃത എണ്ണവില ബാരലിന് 110 ഡോളര്‍ പിന്നിട്ടു.

778 പോയന്റ് നഷ്ടത്തില്‍ 55.469 ലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 188 പോയന്റ് താഴ്ന്ന് 16,479ലുമെത്തി. മാരുതി സുസുക്കി,ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി,ഐഷര്‍ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്.

സെക്ടറല്‍ സൂചികകളില്‍ ഓട്ടോ മൂന്നുശതമാനം തകര്‍ന്നു. ബാങ്ക്, ധനകാര്യ സേവനം, ഫാര്‍മ സൂചികകള്‍ രണ്ടുശതമാനവും നഷ്ടംനേരിട്ടു. അതേസമയം മെറ്റൽ സൂചിക നാലുശതമാനം നേട്ടമുണ്ടാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :