അനുബന്ധ വാര്‍ത്തകള്‍
- ചൈനയാണ് ഭീഷണി, ഇന്ത്യയെ പിണക്കരുത്, ട്രംപിന് മുന്നറിയിപ്പുമായി വീണ്ടും നിക്കി ഹേലി
- നോബെലൊന്നുമല്ല, റഷ്യ- യുക്രെയ്ൻ പ്രശ്നം പരിഹരിച്ച് സ്വർഗത്തിൽ പോകണം: ഡൊണാൾഡ് ട്രംപ്
- അമേരിക്ക വാതിലടച്ചാൽ എന്തിന് ഭയക്കണം, ഇങ്ങോട്ട് വരു, വിപണി തുറന്ന് നൽകാമെന്ന് റഷ്യ
- വെടി നിര്‍ത്തല്‍ കാലയളവില്‍ 200 പലസ്തീന് തടവുകാര്‍ക്ക് പകരമായി ഗാസയിലെ ഇസ്രയേലി ബന്ദികളെ മോചിപ്പിക്കണം: നെതന്യാഹു
- ഇന്ത്യ-ചൈന ബന്ധത്തിൽ നേരിയ പുരോഗതി, അതിർത്തിയിലെ പ്രശ്നങ്ങളും ചർച്ചയാകും, ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമം
യുക്രൈനില്‍ അതിശക്തമായ ആക്രമണം നടത്തി റഷ്യ; ഉപയോഗിച്ചത് 40 മിസൈലുകളും 574 ഡ്രോണുകളും
പടിഞ്ഞാറന്‍ നഗരമായ ലവീവിലാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
യുക്രൈനില്‍ അതിശക്തമായ ആക്രമണം നടത്തി റഷ്യ. ആക്രമണത്തിന് ഉപയോഗിച്ചത് 40 മിസൈലുകളും 574 ഡ്രോണുകളുമാണ്. പടിഞ്ഞാറന്‍ നഗരമായ ലവീവിലാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റുണ്ടെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് റഷ്യയുടെ പ്രകോപനം.
യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ് റഷ്യയുടെ നീക്കമെന്ന് യുക്രൈന് വിദേശകാര്യ മന്ത്രി പറഞ്ഞു. അതേസമയം റഷ്യയില്‍ നിന്ന് വീണ്ടും എണ്ണ വാങ്ങി ഇന്ത്യയിലെ പൊതുമേഖല എണ്ണ കമ്പനികള്‍. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഭാരത് പെട്രോളിയം എന്നീ കമ്പനികളാണ് റഷ്യന്‍ എണ്ണയ്ക്ക് പുതിയ ഓര്‍ഡറുകള്‍ നല്കി രംഗത്തെത്തിയത്. നേരത്തെ അമേരിക്ക ഇന്ത്യക്കെതിരെ താരിഫ് ചുമത്തിയതിന് പിന്നാലെ റഷ്യന്‍ എണ്ണ വാങ്ങുന്നത് കമ്പനികള്‍ കുറച്ചിരുന്നു.
എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് പുടിനും തമ്മില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഇന്ത്യന്‍ കമ്പനികള്‍ വീണ്ടും റഷ്യന്‍ എണ്ണ വാങ്ങി തുടങ്ങിയത്. ഇന്ത്യന്‍ കമ്പനികള്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് കുറച്ചപ്പോള്‍ ചൈന കൂടുതലായി എണ്ണ വാങ്ങാന്‍ രംഗത്ത് വന്നിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ ഇന്ത്യയ്ക്ക് ഓഗസ്റ്റ് 27 മുതല്‍ 25 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.