1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. rape case in chinese school , rape case , school , rape , police

26 വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകന് വധശിക്ഷ

ലൈംഗിക പീഡനം
ഇരുപത്തിയാറ് വിദ്യാര്‍ഥിനികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അധ്യാപകനെ ചൈനയിലെ പരമോന്നത കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ചൈനയിലെ ഗാന്‍സു പ്രവിശ്യയിലെ ഒരു ഗ്രാമീണ സ്‌കൂളില്‍ അധ്യാപകനായിരുന്ന ലി ജിഷൂഗിനാണ് മരണശിക്ഷ വിധിക്കപ്പെട്ടത്. 
 
2011 മുതല്‍ 2012 വരെയുള്ള കാലയളവില്‍ നാലിനും പതിനൊന്നിനും മധ്യേ പ്രായമുള്ള കുട്ടികളെ ലി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇയാള്‍ 21 വിദ്യാര്‍ഥിനികളെ മാനഭംഗപ്പെടുത്തുകയും അഞ്ചു പേരെ ലൈംഗിക വൈകൃതത്തിന് വിധേയമാക്കുകയും ചെയ്‌തതായി തെളിഞ്ഞതായി സുപ്രീം പീപ്പിള്‍സ് കോടതി പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.
 
പല കുട്ടികളേയും ലീ പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്കും ക്രൂരമായ മര്‍ദ്ദനത്തിലും ഇടയാക്കിയതായി കോടതി കണ്ടെത്തി. ക്ലാസ് മുറികളിലും ഡോര്‍മെറ്ററികളിലും സമീപത്തുള്ള വനത്തിലും വെച്ചായിരുന്നു പലരേയും പീഡിപ്പിച്ചിരുന്നത്. പലരേയും ഒന്നിലേറെ തവണ പീഡിപ്പിച്ചുവെന്നും കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ അധ്യാപകനെ വധശിക്ഷയ്‌ക്ക് വിധിക്കുകയായിരുന്നു. 
 
About Writer
jibin