1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. raghu ram rajan gets threat from IS

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് ഐ എസിന്റെ വധഭീഷണി

രഘുറാം രാജന്
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് ഐ എസിന്റെ വധഭീഷണി. ഈ മാസം ആദ്യമാണ് രഘുറാം രാജന് ഭീഷണി സന്ദേശം ലഭിച്ചത്. [email protected] എന്ന മെയിലില്‍ നിന്നാണ് രഘുറാം രാജന് ഭീഷണി സന്ദേശം എത്തിയത്.

താങ്കളെ ഇല്ലായ്മ ചെയ്യാന്‍ ചിലര്‍ എനിക്ക് പണം തന്നിട്ടുണ്ട്. താന്‍ വാങ്ങിയതില്‍ കൂടുതല്‍ പണം നല്‍കാന്‍ താങ്കള്‍ തയ്യാറായാല്‍ ഇക്കാര്യത്തില്‍ നമുക്ക് തീരുമാനം കൈക്കൊള്ളാം എന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്.  സന്ദേശത്തിലെ ഒരു ഭാഗം മാത്രമേ പുറത്തുവന്നിട്ടുള്ളു.

ഗൂഗിള്‍ആസ്ഥാനവുമായി ബന്ധപ്പെട്ട് ഇമെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പോലീസ്. ഈ ഭീഷണി വന്ന ഐഡി പത്തിലേറെ രാജ്യങ്ങളില്‍ നിന്ന് ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.