അനുബന്ധ വാര്‍ത്തകള്‍
- ഇറാൻ- ഇസ്രായേൽ സംഘർഷ സാധ്യത, പശ്ചിമേഷ്യയിലേക്കുള്ള സർവീസുകൾ റദ്ദാക്കി വിമാനകമ്പനികൾ
- ഗോൾഡൻ ഡോം വേണ്ടെന്ന് പറഞ്ഞു, ചൈനയ്ക്കൊപ്പം കൂടി, ഒരു കൊല്ലത്തിനുള്ളിൽ കാനഡയെ ചൈന വിഴുങ്ങുമെന്ന് ട്രംപ്
- ആർട്ടിക് സുരക്ഷ: ഗ്രീൻലാൻഡ് വിഷയത്തിൽ നാറ്റോ-ഡെൻമാർക്ക് കരാർ
- എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ പ്രത്യേക തീരുവാ ചുമത്തുന്നതില്‍ നിന്ന് പിന്മാറി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
- നാറ്റോ നിലനിൽക്കുന്നത് തന്നെ ഞാൻ കാരണമാണ്, അല്ലെങ്കിൽ എന്നെ ഒരു പിടി ചാരമായേനെ: ട്രംപ്
അമേരിക്കയില്‍ യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം തകര്‍ന്നുവീണു; എല്ലാവരും കൊല്ലപ്പെട്ടെന്ന് സൂചന
അമേരിക്കയില്‍ യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടെന്നാണ് സൂചന. വിമാനം ബങ്കോര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എട്ട് യാത്രക്കാരുമായി പാറന്നുയരുകയായിരുന്നു. സ്വകാര്യ വിമാനമാണ് തകര്‍ന്നു വീണത്. പറന്നുയര്‍ന്ന ഉടനെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു.
വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരെക്കുറിച്ച് ഒരു വിവരവും പുറത്തുവന്നിട്ടില്ല. ഇവര്‍ എല്ലാവരും കൊല്ലപ്പെട്ടു എന്നാണ് സംശയം. കനത്ത മൂടല്‍മഞ്ഞ് ആണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. അപകടത്തെ തുടര്‍ന്ന് വിമാനത്താവളം അടച്ചു. അപകടത്തില്‍ വിമാനത്തിന് തീപിടിച്ചു. വരും മണിക്കൂറുകളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.