1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. pakisthan, bus accident, death

പാക്കിസ്ഥാനില്‍ ബസ്സപകടം, 50 പേര്‍ മരിച്ചു

പാക്കിസ്ഥാന്‍
പാകിസ്താനില്‍ നിയന്ത്രണംവിട്ട ബസ് ട്രക്കിലിടിച്ച് 50 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. സിന്ധ് പ്രവിശ്യയിലെ സുക്കൂര്‍ ജില്ലയിലൂടെ കടന്നുപോകുന്ന തെഹ്‌രി ബൈപ്പാസില്‍ ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്.

പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു. കറാച്ചിയില്‍നിന്ന് സ്വാത്തിലേക്ക് പോയ ബസ്സില്‍ 80 യാത്രക്കാരാണ് ഉണ്ടായിരുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.
About Writer
VISHNU.NL