പാക്കിസ്ഥാനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തം: മരണം 36ലേറെ

ശ്രീനു എസ്| Last Modified തിങ്കള്‍, 7 ജൂണ്‍ 2021 (14:29 IST)
പാക്കിസ്ഥാനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തം. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 36 കഴിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ 50ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.റേട്ടി, ദഹര്‍കി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് ട്രെയിനുകള്‍ കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ സര്‍ സയ്യിദ് എക്‌സ്പ്രസും മില്ലന്റ് എക്‌സ്പ്രസുമാണ് കൂട്ടിയിടിച്ചത്.

സംഭവത്തില്‍ 14 ബോഗികള്‍ പാളം തെറ്റുകയും എട്ടു ബോഗികള്‍ പൂര്‍ണമായും തകരുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :