കെപിസിസി അധ്യക്ഷനായി കാത്തിരിപ്പ് തുടരുന്നു; പിന്‍വലിഞ്ഞ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും, ഹൈക്കമാന്‍ഡിന് തലവേദന

രേണുക വേണു| Last Modified തിങ്കള്‍, 7 ജൂണ്‍ 2021 (12:36 IST)

പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് നീളുന്നു. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരാണ് ഹൈക്കമാന്‍ഡിന് തലവേദന. അധ്യക്ഷ സ്ഥാനത്തേയ്ക്ക് കെ.സുധാകരന്റെ പേരാണ് ഹൈക്കമാന്‍ഡ് മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍, മുതിര്‍ന്ന നേതാക്കളുടെയും ഗ്രൂപ്പുകളുടെയും അഭിപ്രായം കൂടി അറിഞ്ഞ ശേഷം പ്രഖ്യാപനം മതിയെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചതില്‍ ഹൈക്കമാന്‍ഡിനോട് മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. ഇത് ഒഴിവാക്കാന്‍ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം ഹൈക്കമാന്‍ഡ് ആരായുന്നത്. എന്നാല്‍, ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഇടഞ്ഞുനില്‍ക്കുകയാണ്. ഹൈക്കമാന്‍ഡിനോട് തങ്ങളുടെ അഭിപ്രായം അറിയിക്കാന്‍ പോലും ഇവര്‍ തയ്യാറായിട്ടില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :