1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Omicron Cases in 77 countries

ഒമിക്രോണ്‍ 77 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന

Omicron Cases
ഒമിക്രോണ്‍ 77 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെട്രോസ് എ ഗബ്രിയേസസാണ് ഇക്കാര്യം അറിയിച്ചത്. മുന്‍പ് വന്നിട്ടുള്ള കൊവിഡ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണ്‍ വ്യാപിക്കുന്നത് താരതമ്യം ചെയ്യാന്‍പോലും സാധിക്കാത്ത വിധത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഒമിക്രോണ്‍ ഏകദേശം എല്ലാ രാജ്യങ്ങളിലും ഉണ്ടെന്നും ടെട്രോസ് പറഞ്ഞു. 
 
ഈ സാഹചര്യത്തില്‍ ശരിയായി മാസ്‌ക് ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതും അത്യാവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ലോകാരോഗ്യസംഘടന ബൂസ്റ്റര്‍ വാക്‌സിന് എതിരല്ലെന്നും എന്നാല്‍ അസമത്വത്തിന് എതിരാണെന്നും ഡയറക്ടര്‍ പറഞ്ഞു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സംസ്ഥാനത്തിന്റെ പൊതുകടം 3.31 ലക്ഷം കോടി, ഓരോ മലയാളിക്കും 95,000 രൂപയുടെ ബാധ്യത