ഓഎല്‍എക്‌സ് 1500 ഓളം ജീവനക്കാരെ പിരിച്ചുവിടുന്നു; ആകെ ജീവനക്കാരുടെ 15 ശതമാനം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 31 ജനുവരി 2023 (18:50 IST)
ഓഎല്‍എക്‌സ് 1500 ഓളം ജീവനക്കാരെ പിരിച്ചുവിടുന്നു. ഇത് ആകെ ജീവനക്കാരുടെ 15 ശതമാനമാണ്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടാന്‍ നടപടി എന്ന് ടച്ച് ഓണ്‍ലൈന്‍ വിപണിയായ ഒഎല്‍എക്‌സിന്റെ വക്താവ് അറിയിച്ചു. പിരിച്ചുവിടപ്പെടുന്നവരുടെ സേവനം നഷ്ടമാകുമെന്നും അതില്‍ ദുഃഖം ഉണ്ടെന്നും എന്നാല്‍ ഭാവി ലക്ഷ്യങ്ങള്‍ നേടുന്നതിന് ഇത് അനിവാര്യമാണെന്നും കമ്പനി വ്യക്തമാക്കി. അതേസമയം ഇത് ഇന്ത്യയില്‍ എത്ര പേരെ ബാധിക്കുമെന്ന വിവരം പുറത്തുവന്നിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :