1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. ODI World Cup 2023

ODI World Cup 2023: ലോകകപ്പ് ചരിത്രത്തിലെ വേഗതയേറിയ സെഞ്ചുറി ഇനി മാക്‌സ്‌വെല്ലിന്റെ പേരില്‍

ODI World Cup 2023
40 പന്തില്‍ സെഞ്ച്വറി അടിച്ച് ഗ്ലെന്‍ മാക്‌സ് വെല്‍ ചരിത്രം സൃഷ്ടിച്ചു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണിത്. ആദ്യം ബാറ്റ് ചെയ്യാനെത്തിയ ആസ്‌ട്രേലിയ 50ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയത് 399 റണ്‍സാണ്. 
 
ഓസീസിന് വേണ്ടി ഡേവിഡ് വാര്‍ണറും സെഞ്ചുറി നേടി. 93 പന്തില്‍ നിന്നാണ് വാര്‍ണര്‍ 104 റണ്‍സെടുത്ത് പുറത്തായത്. സ്റ്റീവന്‍ സ്മിത്ത് 71 റണ്‍സും നേടി. നെതര്‍ലാന്‍സിനുവേണ്ടി ലോഗന്‍ വാന്‍ ബീക്ക് നാലുവിക്കറ്റെടുത്തു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സംസ്ഥാനത്ത് ഈ മാസം 31ന് സ്വകാര്യ ബസുടമകളുടെ സൂചനാ പണിമുടക്ക്