രേണുക വേണു|
Last Modified ബുധന്‍, 25 ഒക്‌ടോബര്‍ 2023 (09:15 IST)
ODI World Cup 2023: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലെ കൂറ്റന്‍ തോല്‍വി ബംഗ്ലാദേശിന്റെ സെമി പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. ശേഷിക്കുന്ന നാല് മത്സരങ്ങള്‍ ജയിച്ചാലും ബംഗ്ലാദേശിന് ഇനി കാര്യങ്ങള്‍ കടുപ്പമാണ്. അഞ്ച് കളികളില്‍ നിന്ന് ഒരു ജയം മാത്രമായി രണ്ട് പോയിന്റോടെ പത്താം സ്ഥാനത്താണ് ബംഗ്ലാദേശ്. -1.253 ആണ് ബംഗ്ലാദേശിന്റെ നെറ്റ് റണ്‍റേറ്റ്. നാല് കളികളില്‍ ഒരു ജയം മാത്രമുള്ള ഇംഗ്ലണ്ട് ആണ് ഒന്‍പതാം സ്ഥാനത്ത്.
ദക്ഷിണാഫ്രിക്കയോട് 149 റണ്‍സിന്റെ തോല്‍വിയാണ് ബംഗ്ലാദേശ് വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 382 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാദേശ് 46.4 ഓവറില്‍ 233 ന് ഓള്‍ഔട്ടായി. നെതര്‍ലന്‍ഡ്‌സിനോട് മാത്രം തോല്‍വി വഴങ്ങിയ ദക്ഷിണാഫ്രിക്ക പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്.
അഞ്ച് കളികളില്‍ അഞ്ചിലും ജയിച്ച ഇന്ത്യയാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് എന്നീ ടീമുകള്‍ക്കെതിരെയാണ് ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങള്‍.