1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Nimisha Priya Death Sentence Case

Nimisha Priya Case: ഒടുവില്‍ കനിവ്; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കും; തലാലിന്റെ കുടുംബം വഴങ്ങി

കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം നിമിഷപ്രിയയ്ക്ക് വധശിക്ഷ നല്‍കേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയതായാണ് വിവരം

നിമിഷ പ്രിയ കേസ്, യെമൻ മരണശിക്ഷ, Kerala nurse Yemen death row, nimisha priya blood money, nimisha priya execution date, nimisha priya latest news malayalam, nimisha priya supreme court, നഴ്‌സ് മരണശിക്ഷ യെമൻ
Nimisha Priya Case: യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ തത്വത്തില്‍ ധാരണയായതായി 'സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍' അറിയിച്ചു. ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേശകനും സുപ്രീം കോടതി അഭിഭാഷകനുമായ സുഭാഷ് ചന്ദ്രന്‍ മനോരമ ഓണ്‍ലൈനിനോടാണ് ഇക്കാര്യം പറഞ്ഞത്. 
 
കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം നിമിഷപ്രിയയ്ക്ക് വധശിക്ഷ നല്‍കേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയതായാണ് വിവരം. ദയാധനത്തെ സംബന്ധിച്ച് അടക്കം ചര്‍ച്ചകള്‍ തുടരുമെന്നും അഡ്വ.സുഭാഷ് ചന്ദ്രന്‍ വ്യക്തമാക്കി. 
 
തലാലിന്റെ സഹോദരന്‍ അബ്ദുള്‍ഫത്താ മഹ്ദി നിമിഷപ്രിയയ്ക്കു വധശിക്ഷ നല്‍കണമെന്ന ഉറച്ച നിലപാടില്‍ ആയിരുന്നു. എന്നാല്‍ തലാലിന്റെ മക്കളും മാതാപിതാക്കളുമാണ് ഇക്കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കേണ്ടത്. അവര്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ മാത്രമേ സഹോദരന്റെ നിലപാടിനു പ്രസക്തിയുള്ളൂ. വധശിക്ഷ വേണ്ടെന്ന് മാത്രമാണു തത്വത്തില്‍ ധാരണയായത്. വധശിക്ഷ എന്ന ആവശ്യത്തില്‍നിന്നും പിന്മാറാന്‍ തലാലിന്റെ കുടുംബത്തില്‍ ധാരണയായിട്ടുണ്ട്. തലാലിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ട്, അദ്ദേഹത്തിന്റെ മക്കളുമുണ്ട്. യെമനിലെ നിയമപ്രകാരം മരണപ്പെട്ടവരുടെ സ്വത്തിന്റെ അവകാശികളാണു തീരുമാനമെടുക്കേണ്ടതെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
About Writer
രേണുക വേണു
അടുത്ത ലേഖനം
Sandeep Warrier: തൃശൂരില്‍ നിര്‍ത്തിയാല്‍ തോല്‍വി ഉറപ്പ്; സന്ദീപിനെതിരെ കോണ്‍ഗ്രസില്‍ മുറുമുറുപ്പ്