അഞ്ച് വയസുകാരിയെ രണ്ടാനമ്മ അടിച്ച് കൊന്നതായി ആരോപണം

ദുബായ്| Last Modified വ്യാഴം, 29 മെയ് 2014 (16:11 IST)
അഞ്ച് വയസ്സുകാരിയെ രണ്ടാനമ്മ അടിച്ച് കൊന്നതായി ആരോപണം. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ സൈക്കിളില്‍ നിന്ന് വീണതാണന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ശരീരമാസകലം പരിക്കുകള്‍ കണ്ടതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഹോര്‍ലാന്‍സിലെ വീട്ടില്‍ വെച്ചാണ് സംഭവം. അറബ് വംശജയായ യുവതി കുറ്റം നിഷേധിച്ചു.

മരിച്ച കുട്ടിയുടെ 10 വയസ്സായ സഹോദരിയും ഈ വീട്ടില്‍ ജോലി ചെയ്യുന്ന ആയകളും രണ്ടാനമ്മ കുട്ടികളെ നിരന്തരം ഉപദ്രവിക്കുന്നതായി കാര്യം മൊഴി നല്‍കിയി്ട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :