മൊഡേണ കോവിഡ് വാക്സിന് അടിയന്തരഘട്ടങ്ങളില്‍ ഉപയോഗാനുമതി നല്‍കി ലോകാരോഗ്യ സംഘടന

ശ്രീനു എസ്| Last Modified ശനി, 1 മെയ് 2021 (22:06 IST)
കോവിഡിന്റെ രണ്ടാം വരവ് കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ വാക്സിനേഷന്‍ പല രാജ്യങ്ങള്‍ക്കും മുന്നില്‍ ഒരു വെല്ലുവിളിയായിരിക്കുകയാണ്. പലയിടത്തും വാക്സിന് ദൗര്‍ലഭ്യമാണ്. വാക്സിന്‍ ലഭ്യതയ്ക്കായി വാക്സിന് അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള അനുമതി ഡബ്ല്യു എച്ച് ഒ നല്‍കി. വാക്സിന്‍ ക്ഷാമം നേരിടുന്ന രാജ്യങ്ങള്‍ക്ക് ഇതൊരു സഹായമാകുമെന്നാണ് ഡബ്ല്യു എച്ച് ഒ പറയുന്നത്. മൊഡേണ വാക്സിന്‍ 94.1 ശതമാനം ഫലപ്രാപ്തമാണെന്ന് നേരത്തെ തന്നെ വിദഗ്ദ്ധ സമിതികള്‍ അറിയിച്ചിരുന്നതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :