ഈ ഗുണങ്ങള്‍ അറിഞ്ഞാല്‍ ഇനിയാരും വെറുതെ കളയില്ല ചക്കക്കുരു

ശ്രീനു എസ്| Last Modified ശനി, 1 മെയ് 2021 (19:31 IST)
ഒരുപാട് പോഷകഘടകങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് ചക്ക എന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ലോകത്തിലെ എറ്റവും വലിയ ഫലവും ചക്ക തന്നെയാണ്. എന്നാല്‍ അധികമാരും ശ്രദ്ധിക്കാതെ പോകുന്നതാണ് ചക്കക്കുരുവും അതിന്റെ പ്രയോജനങ്ങളും. ചക്കയ്ക്കുള്ളതുപോലെ തന്നെ ഒരുപാട് പോഷകമൂല്യങ്ങള്‍ ചക്കക്കുരുവിനും ഉണ്ട്. തയാമിന്‍,റൈബോഫ്ളാവിന്‍ തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ത്വക്ക്, കണ്ണ്,മുടി എന്നിവയുടെ ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യുന്നവയാണ്. അതുപോലെ തന്നെ ധാതുക്കളായ സിങ്ക്,അയണ്‍,കാല്‍ത്സ്യം,കോപ്പര്‍,പൊട്ടാസ്യം എന്നിവയും ചെറിയതോതില്‍ അടങ്ങിയിട്ടുണ്ട്.

ചക്കക്കുരു പാലില്‍ അരച്ച് ത്വക്കില്‍ പുരട്ടുന്നത് ത്വക്കിലുണ്ടാകുന്ന ചുളിവുകള്‍ മാറ്റാനും ഈര്‍പ്പം നിലനിര്‍ത്താനും ചെറുപ്പം നിലനിര്‍ത്താനും സഹായിക്കുന്നു. വിറ്റാമിന്‍ എ ധാരാളം അടങ്ങിയിര്ക്കുന്നതുകൊണ്ട് കാഴ്ച ശക്തി കൂട്ടടുന്നതിനും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. അനീമിയ പോലുള്ള അസുഖങ്ങളെ ചെറുക്കാന്‍ ഇതിലടങ്ങിയിരിക്കുന്ന ധാതുക്കള്‍ സഹായിക്കുന്നു. കൊളസ്ട്രോള്‍ അടങ്ങിയില്ലാത്തിനാല്‍ മസിലുകള്‍ രൂപപ്പെടുന്നതിനും ചക്കക്കുരുവും ചക്കയും ഒരുപോലെ ഉപകാരപ്രദമാണ്. ദഹനക്കുറവ് പോലുള്ള പ്രശ്നങ്ങള്‍ക്കും
ചക്കയും ചക്കക്കുരുവും പ്രയോജനകരമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :